സഹതടവുകാരുടെ കുടുംബത്തിന്‍റെ അവസ്ഥയറിഞ്ഞു; സഹായം വാഗ്ദാനം ചെയ്ത് ആര്യന്‍ ഖാന്‍
ജയില്‍ വാസത്തിനിടെ പരിചയത്തിലായ തടവുകാര്‍ക്ക് സാമ്പത്തിക സഹായവും നിയമസഹായവും വാഗ്ദാനം ചെയ്ത് ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയവയെ ഒന്നിച്ചു കഴിഞ്ഞ തടവുകാരുടെ കുടുംബത്തിന്‍റെ അവസ്ഥയറിഞ്ഞാണ് താരപുത്രന്‍റെ തീരുമാനമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
മയക്കുമരുന്ന് കേസില്‍ ഒക്ടോബര്‍ മൂന്നിനാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. ഒക്ടോബര്‍ എട്ടിനായിരുന്നു ആര്യനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയത്. ഇന്നലെ ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്‍റിനും മുണ്‍ മുണ്‍ ധമേച്ചയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു
ആര്യൻ ഖാൻ മയക്കുമരുന്നിന് അടിമയാണെന്നും ലഹരിവ്യാപാരികളുമായി അടുത്ത ബന്ധമുണ്ടെന്നും എൻ.സി.ബി ബോംബെ ഹൈക്കോടതിയിൽ വാദിച്ചെങ്കിലും ആര്യന്റെ കൈയ്യിൽ നിന്ന് ലഹരി മരുന്ന് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഇനിയും കസ്റ്റഡി കാലാവധി നീട്ടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.