ആര്യന്‍ ഖാന് ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ കില്ല കോടതി തള്ളി. ആര്യനുള്‍പ്പെടെയുള്ള എട്ട് പ്രതികളേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അതേസമയം, കസ്റ്റഡിയില്‍ വേണമെന്ന നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) യുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്‍ സി ബി കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ആര്യന്‍ തെറ്റ്ചെയ്തിട്ടില്ലെന്നും ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനും കോടതി തയാറായില്ല.