Monday, January 6, 2025
World

ആര്യന്‍ വരുന്നത് വരെ മന്നത്തില്‍ മധുരം വേണ്ട; ഗൗരി ഖാന്റെ നിര്‍ദേശം

 

മുംബൈ: ആര്യന്‍ ഖാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് വരെ ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തി’ല്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്‍. കഴിഞ്ഞ ദിവസമാണ് വീട്ടിലെ ജോലിക്കാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനൊപ്പം ജോലിക്കാര്‍ ഖീറും ഉണ്ടാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആര്യന്‍ വരുന്നത് വരെ മന്നത്തിലെ അടുക്കളയില്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്‍ നിര്‍ദേശം നല്‍കിയത്. ആര്യന്‍ അറസ്റ്റിലായതില്‍ ഗൗരി ഖാന്‍ ഏറെ അസ്വസ്ഥയാണ്. ആര്യന്റെ ജയില്‍മോചനത്തിനായി അവര്‍ വ്രതം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 20-നാണ് കോടതി വിധി പറയുന്നത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷമാണ് ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചത്. ബുധനാഴ്ച ആര്യന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അതേസമയം, ആര്യന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്‍.സി.ബി. കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *