Saturday, January 4, 2025
National

ഗൂഡല്ലൂരിനെ പൊന്നണിയിച്ച് ക്ലാരസ് ഡിസൈനർ ജ്വല്ലറി പ്രവർത്തനം ആരംഭിച്ചു

ഗൂഡല്ലൂർ : 32 വർഷം പിന്നിട്ട അഭിമാന ചരിത്രവുമായി മുന്നേറുന്ന സാഫാ ജ്വല്ലറി ഗ്രൂപ്പിന്റെ പ്രീമിയം ഡിസൈനർ ജ്വല്ലറിയായ ക്ലാരസ് ഇനി ഗൂഡല്ലൂരിലും.

ക്ലാരസിന്റെ സേവനം ദേശീയ തലത്തിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന ഡിസൈനർ ജ്വല്ലറികളുടെ ശ്രേണിയിൽ ഉൾപ്പെട്ടതാണ് ഗൂഡല്ലൂരിലെ സ്വന്തം കെട്ടിടത്തിൽ സെപ്തംബർ 29 ന് വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തത്.

ഇതോടെ സഫാ ഗ്രൂപ്പിന്റെ കീഴിൽ 12 ജ്വല്ലറി റീടെയിൽ ഷോറൂമുകളായി. ഇതുൾപ്പെടെ സഫാ ഗ്രൂപ്പിന് കീഴിൽ ജം & ജ്വല്ലറി മേഖലയിൽ സമസ്ത വിഭാഗങ്ങളിലുമായി 360° യിൽ 22 സംരംഭങ്ങൾ നിലവിൽ വന്നു.

ഇന്ത്യയിലെ തന്നെ മികവിന്റെ കേന്ദ്രമായി ഭാരത സർക്കാർ അംഗീകരിച്ച മലപ്പുറത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജം & ജ്വല്ലറിയുടെ പിൻബലത്തിൽ മലബാറിലെ ഏറ്റവും വലിയ ഡിസൈനർ ജ്വല്ലറിയായി 2017 ൽ ക്ലാരസ് പെരിന്തൽമണ്ണയിൽ അവതരിപ്പിക്കപ്പെട്ടു.

ഗാന ഗന്ധർവ്വൻ പത്മവിഭൂഷൻ ഡോ. കെ.ജെ യേശുദാസ് ആണ് അന്ന് ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് ഈ വർഷം മെയ് 28 ന് പ്രശസ്ത സിനിമാ താരം മമ്താ മോഹൻദാസ് ക്ലാരസിന്റെ മഹാ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചു.

ഇതിനിടെ 2018 ൽ ഡൽഹിയിൽ വെച്ച് ദേശീയ തലത്തിലും 2019 ൽ മലേഷ്യയിൽ വെച്ച് അന്താരാഷ്ട്ര തലത്തിലും ഏറ്റവും മികച്ച ഡിസൈനർ ജ്വല്ലറിക്കുള്ള പുരസ്കാരം നേടുകയുണ്ടായി. കൂടാതെ ഈ മാസം 24 ന് ന്യൂഡൽഹിയിൽ വെച്ച് Economic Growth Foundation ale Corporate alsomomime 2022 de Award for Excellence in Best Gem & Jewellers oom ഡിസൈനർ ജ്വല്ലറി നേടിയിരിക്കുകയാണ്.

ഗൂഡല്ലൂർ ക്ലാരസ് ഡിസൈനർ ജ്വല്ലറിയിലും ലോകോത്തര നിലവാരത്തിലുള്ള ഡിസൈനർ ആഭരണങ്ങളുടെ അമൂല്യ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഡിസൈൻ ചെയ്തു ആഭരണങ്ങൾ കസ്റ്റമൈസ് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്.

പാണക്കാട് സെയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആദ്യ വിൽപന നടത്തി. പ്രത്യേകം സജ്ജീകരിച്ച ഡിസൈനർ ലോഞ്ച് മുനിസിപ്പൽ ചെയർ പേഴ്സൺ എസ് പരിമള, ഡയമണ്ട് ലോഞ്ച് മുനിസിപ്പൽ വൈസ് ചെയർമാൻ ശിവരാജ് എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു.

ഒക്ടോബർ 1 ന് ശനിയാഴ്ച 4 മണിക്ക് ഇക്കൊല്ലത്തെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ ചലചിത്ര പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ചെത്തുന്ന അപർണ ബാലമുരളി ക്ലാരസ് വെഡ്ഡിംഗ് ലോഞ്ച് ഗൂഡലൂരിന് സമർപ്പിക്കും.

സഫാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ടി.എം.എ സലാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സഫാ ഗ്രൂപ്പ് ഡിജിഎം . കെ.ടി അബ്ദുൽ മജീദ് സ്വാഗതവും പബ്ലിക് റിലേഷൻ മാനേജർ പി മുഹമ്മദ് ഹസ്സൻ നന്ദിയും പറഞ്ഞു. ദേവർശോല ടൗൺ പഞ്ചായത്ത് ചെയർപേർസൺ . ബി വള്ളി, ശ്രീമധുരൈ വില്ലേജ് പഞ്ചായത്ത് പ്രസിഡന്റ് ആർ സുനിൽ, ഗൂഡല്ലൂർ താലൂക്ക് മുസ്ലിം ഓർഫനേജ് പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി, പാടന്തറ മർക്കസ് വർക്കിങ് പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി, വാർഡ് കൗൺസിലർ സയ്യിദ് അനൂപ് ഖാൻ സഫാ ഗ്രൂപ്പ് ഡയറക്ടർമാർ, സീനിയർ മാനേജർമാർ മറ്റു ജന പ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 31 വരെ നീണ്ട് നിൽക്കുന്ന സൗജന്യ കാത് കുത്തും സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 50% വും, ഡയമണ്ട് സ്റ്റോൺ വാല്യുവിൽ 20% ഡിസ്കൗണ്ടും തുടങ്ങി നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *