ദേശീയ പുരസ്‌കാരം നേടിയ കോസ്റ്റ്യൂം ഡിസൈനർ നടരാജന്‍ അന്തരിച്ചു
ചെന്നൈ: ഒരു വടക്കൻ വീരഗാഥയിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.
വിവിധ ഭാഷകളിലായി 800 സിനിമകൾക്ക് വേണ്ടി നടരാജൻ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഹരിഹരൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പഴശ്ശിരാജയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.