വയനാട്ടിലെ ആദ്യത്തെ ഇ.ഇ.സി.പി. കേന്ദ്രം മീനങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു
വയനാട്ടിലെ ആദ്യത്തെ ഇ.ഇ.സി.പി. കേന്ദ്രം മീനങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു. ഇ.ഇ.സി.പി. മെഷീൻന്റെ സഹായത്തോടെ രക്തധമനികളിലൂടെ ഹൃദയട്ടിലേക്കുള്ള രക്‌ത പ്രവാഹം വർധിപ്പിക്കുകയും അതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങലിലേക്കും രക്‌തത്തിന്റെയും ഓക്സിജന്റെയും അളവ് വർധിപ്പിച്ചു ഹൃദയം, നാഡി വ്യൂഹങ്ങൾ എന്നിവയുടെ കാര്യക്ഷമത വർദ്ധിപിക്കുന്ന നൂതന ചികിത്സാ രീതി ആണിത്. . ഡോ: പദ്മനാഭൻ ,ഡോ : അഭിഷേക് ജോഷി, ഡോ: അപർണ്ണ എന്നിവർ സംബന്ധിച്ചു. നിരവധി വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലും പ്രചാരത്തിൽ ആയികൊണ്ടിരിക്കുന്ന ഒരു ചികിത്സാ രീതിയാണ് ഇ.ഇ.സി.പി. ഹൃദയ ധമനികളിൽ ബ്ലോക്കുകൾ ഉള്ളവർ, ആഞ്ചിയോ പ്ലാസ്റ്റി, , ബൈപാസ് സർജറി യുടെയോ ശരിയായ ഫലം ലഭിക്കാത്തവർ, സ്റ്റെന്റ്റി നോ ശാസ്ത്രക്രിയയ്ക്കോ മാനസികമായോ ശാരീരികമായോ ബുദ്ദിമുട്ടുള്ളവർ, പ്രമേഹവും, അതു സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, നെഞ്ച് വേദന, കിതപ്പ് മുതലായവ ഉള്ളവർ, കായിക ക്ഷമത വർധിപ്പിക്കാൻ താല്പര്യമുള്ളവർ, ഞെരമ്പ് തളർച്ച, തളർവാതം, മറവി രോഗം, പാർക്കിൻസൺസ് തുടങ്ങി ഒട്ടനവധി രോഗങ്ങളിൽ ഫലപ്രദമായ ചികിത്സാ രീതി ആണിത്. രോഗികളെ ഇ.ഇ.സി.പി. ( EECP) മെഷീനിൽ കിടത്തി കമ്പ്യൂട്ടർ നിയന്ത്രണത്തിലും നിരീക്ഷണത്തിലും ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം വർധിപ്പിക്കുകയും അതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തത്തിന്റെയും ഓക്സിജന്റെയും അളവ് വർധിപ്പിച്ചു രോഗ ശമനം ഉണ്ടാകുന്നു. വിശദമായ പരിശോധനയ്ക്കു ശേഷമാണ് ഇ.ഇ.സി.പി. (EECP) ചെയ്യുന്നത്. വയനാട്ടിലെ പ്രമുഖ ആയുർവേദ ചികിത്സാ കേന്ദ്രമായ പൂർണായൂ ആരോഗ്യ നികേതനത്തിന്റെ സഹകരണത്തോടെ ആണ് ഇ.ഇ.സി.പി. വയനാട് പ്രവർത്തിക്കുക