Thursday, January 9, 2025
Kerala

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം: പിന്നില്‍ റോബിൻഹുഡ് ഉജാലയെന്ന് സംശയം

 

ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍റെ വീട്ടിലെ മോഷണം സംബന്ധിച്ച അന്വേഷണത്തിൽ വഴിത്തിരിവ്. പിന്നില്‍ രാജ്യാന്തര മോഷ്ടാവ് മുഹമ്മദ് ഇർഫാനാണെന്ന് സംശയം. റോബിൻഹുഡ് ഉജാല എന്ന അപരനാമത്തിലാണ് ഇയാൾ അറിയപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങൾ വെച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

വിഷു ദിനത്തിലാണ് ഭീമ ജ്വല്ലറി ഉടമയുടെ കവടിയാറുളള വസതിയിൽ മോഷണം നടന്നത്. 2 ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയുമാണ് നഷ്ടപ്പെട്ടത്. മകള്‍ ബംഗളൂരുവിലേക്ക് പോകാനായി തയ്യാറാക്കി വച്ച ബാഗിനകത്തു നിന്നുമാണ് ഡയമണ്ടും പണവും മോഷ്ടിച്ചത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വലത് തോളില്‍ ടാറ്റു പതിച്ച വ്യക്തിയാണ് മോഷണം നടത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. ജ്വല്ലറി ജീവനക്കാരെയും മുന്‍ ജീവനക്കാരെയും വീട്ടില്‍ ജോലി ചെയ്യുന്നവരെയുമെല്ലാം പൊലീസ് ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയത് രാജ്യാന്തര മോഷ്ടാവ് മുഹമ്മദ് ഇർഫാനാണെന്ന സംശയത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *