ഡി.കെ. ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്
കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തി. ബെംഗളുരു കനകപുരയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. വിവിധ വസ്തുവകകളുടെ രേഖകൾ പരിശോധിച്ചുവെന്ന് ശിവകുമാറിന്റെ ഓഫീസ് അറിയിച്ചു.
വസ്തു സംബന്ധമായ ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. കനകപുര, ദൊഡ ആലഹള്ളി, സാന്ദെ കോടി ഹള്ളി എന്നിവിടങ്ങളിലെ വസ്തുവകകളുടെ രേഖകളാണ് പരിശോധിച്ചത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് 2020 ലാണ് സി ബി ഐ, ഡി കെ ശിവകുമാറിനെതിരെ കേസെടുത്തത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.