Sunday, December 29, 2024
National

ഡൽഹി ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ സിബിഐ റെയ്ഡ്

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ്. ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. എക്സൈസ് കമ്മീഷണർ അരവ ഗോപി കൃഷ്ണയുടെ വീട് ഉൾപ്പെടെ ഡൽഹി-എൻസിആറിലെ 21 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തുകയാണ്.

സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സത്യാവസ്ഥ പുറത്തുവരാൻ അന്വേഷണത്തിൽ പൂർണമായി സഹകരിക്കും. സത്യസന്ധമായി ജോലി ചെയ്യുന്നവരെ പീഡിപ്പിക്കുന്ന നിലപാട് ഖേദകരമാണ്. ഇതുകൊണ്ടാണ് നമ്മുടെ രാജ്യം ഇതുവരെ നമ്പർ-1 ആകാത്തത്” – പരിശോധന വിവരം പങ്കുവച്ച് മനീഷ് ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.

“വിദ്യാഭ്യാസം-ആരോഗ്യം തുടങ്ങിയ മേഖലയിൽ സർക്കാർ നടത്തുന്ന അത്ഭുതകരമായ പ്രവർത്തനങ്ങളിൽ ചിലർ അസ്വസ്ഥരാണ്. അതുകൊണ്ടാണ് ഡൽഹിയിലെ ആരോഗ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു പേർക്കുമെതിരെ തെറ്റായ ആരോപണങ്ങളുണ്ട്. കോടതിയിൽ സത്യം പുറത്തുവരും. ഇതുവരെ എനിക്കെതിരെ നിരവധി കേസുകൾ എടുത്തിട്ടുണ്ടെങ്കിലും ഒന്നും തെളിഞ്ഞിട്ടില്ല” – മറ്റൊരു ട്വീറ്റിൽ മനീഷ് സിസോദിയ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *