മറാത്തി സംവിധായകയും ദേശീയ പുരസ്‌കാര ജേതാവുമായ സുമിത്ര ഭാവെ അന്തരിച്ചു
മറാത്തി ചലച്ചിത്ര സംവിധായകയും ദേശീയ പുരസ്‌കാര ജേതാവുമായ സുമിത്ര ഭാവെ അന്തരിച്ചു.78 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
മറാത്തി സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയാണ് സുമിത്ര ഭാവെ. 1985-ൽ പുറത്തിറങ്ങിയ ഭായ് എന്ന ഹ്രസ്വചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചിത്രത്തിന് മികച്ച നോൺ ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.