Monday, January 6, 2025
Kerala

ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്

സംസ്ഥാനത്തെ പരമോന്നത ചലചിത്ര പുരസ്‌കാരമായ ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. എംടി വാസുദേവൻ നായർ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മലയാള ചലചിത്രമേഖലയിൽ ഏറെ പേരുകേട്ട ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, പഴശ്ശിരാജ, പരിണയം, സർഗം തുടങ്ങിയവയാണ് ചിത്രങ്ങൾ
നടി വിധു ബാല, ചലചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐഎഎസ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഹരിഹരൻ ചലചിത്ര ചരിത്രത്തിലെ നാഴികകല്ലുകളായ ഒട്ടേറെ സിനിമകൾ സമ്മാനിച്ചതായി സമിതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *