സർക്കാർ സഹായം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി
സർക്കാരിൽ നിന്ന് സഹായധനം ലഭിക്കുകയെന്നത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. നിബന്ധനകൾക്ക് വിധേയമാണ് സഹായം. അത് പിൻവലിക്കാൻ സർക്കാർ നയതീരുമാനമെടുത്താൽ പോലും ചോദ്യം ചെയ്യൽ സ്ഥാപനങ്ങളുടെ അവകാശമല്ല. ഇക്കാര്യത്തിൽ ന്യൂനക്ഷ, ന്യൂനപക്ഷേതര എയ്ഡഡ് സ്ഥാപനങ്ങളിൽ തമ്മിൽ വ്യത്യാസമില്ല
സഹായധനം നൽകുകയെന്നത് സർക്കാർ നയമാണ്. സ്ഥാപനങ്ങളുടെ താത്പര്യങ്ങൾക്കൊപ്പം തങ്ങളുടെ ശേഷിയും കണക്കിലെടുത്താണ് സർക്കാർ നയമുണ്ടാക്കുന്നത്. എന്നാൽ ഒരേ തരത്തിലുള്ള സ്ഥാപനങ്ങളെ വ്യത്യസ്തമായി പരിഗണിച്ചാൽ ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി പറഞ്ഞു.
ഇന്റർമീഡിയറ്റ് വിദ്യാഭ്യാസ നിയമത്തിൽ യുപി സർക്കാർ കൊമ്ടുവന്ന 101ാം റഗുലേഷൻ ഭരണഘടനാവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ യുപി സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി ശരിവെച്ചു. സർക്കാരിന്റെ നയ തീരുമാനം അങ്ങേയറ്റം ഏകപക്ഷീയമല്ലെങ്കിൽ അതിൽ ഇടപെടാതിരിക്കുകയാണ് ഭരണഘടനാ കോടതി ചെയ്യേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.