Saturday, October 19, 2024
National

കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി

 

രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി.അനാഥരായ കുട്ടികൾക്ക് സർക്കാർ- സ്വകാര്യ സ്‌കൂളുകളിൽ പഠനം തുടരാൻ നടപടികൾ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ആറു മാസം തുടർന്നും അവിടെ പഠിക്കാൻ അവസരം ഒരുക്കണം. ഇതിനിടയിൽ സർക്കാർ ഇടപെട്ട് വിദ്യാഭ്യാസം തുടരുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. രക്ഷിതാക്കളിൽ ഒരാൾ മരിച്ച കുട്ടികൾക്കും വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.

അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാൻ ആരെയും അനുവദിക്കരുത്. അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകൾ പണം പിരിക്കുന്നത് തടയണമെന്നും കോടതി സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.

 

Leave a Reply

Your email address will not be published.