കനയ്യകുമാർ ഇന്ന് കോൺഗ്രസിലേക്ക്; പ്രവേശനം മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത്
സിപിഐ ദേശീയ നിർവാഹക സമിതി അംഗം കനയ്യ കുമാർ ഇന്ന് കോൺഗ്രസിൽ ചേരും. ഇന്ന് മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് വെച്ചാണ് കനയ്യകുമാർ കോൺഗ്രസിൽ ചേരുന്നത്. തുടർന്ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ജിഗ്നേഷ് മേവാനിയും പങ്കെടുക്കും. ജിഗ്നേഷിന്റെ കോൺഗ്രസ് പ്രവേശനം ഇന്നുണ്ടാകാൻ സാധ്യതയില്ല
കനയ്യകുമാറിനൊപ്പം അദ്ദേഹത്തിന്റെ അനുയായികളും കോൺഗ്രസിൽ ചേരും. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ജെഎൻയു വിദ്യാർഥി യൂനിയൻ പ്രവർത്തനത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച നേതാവാണ് കനയ്യകുമാർ.
അതേസമയം കനയ്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഐ നടത്തിയിരുന്നു. ബീഹാർ സംസ്ഥാന സെക്രട്ടറിയാക്കണമെന്നും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്നൊക്കെയുള്ള നിബന്ധനകളാണ് കനയ്യ മുന്നോട്ടുവെച്ചത്. ഇത് ചർച്ച ചെയ്യാമെന്ന് സിപിഐ അറിയിച്ചിരുന്നു.