ഗാസിയാബാദിൽ വസ്ത്രവ്യാപാരിയെയും കുടുംബത്തെയും അക്രമി സംഘം വെടിവെച്ചു കൊന്നു
ഉത്തർപ്രദേശിലെ ഗാസിയബാദിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ അക്രമിസംഘം വെടിവെച്ചു കൊന്നു. ലോണി മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം. കവർച്ച ശ്രമത്തിനിടെയാണ് കൂട്ടക്കൊലപാതകം നടന്നതെന്നാണ് സംശയം
വസ്ത്ര വ്യാപാരിയായ റിഹാസുദ്ദീന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ റിഹാസുദ്ദീനും രണ്ട് മക്കളും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. റിഹാസുദ്ദീന്റെ ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.