സ്ത്രീധനത്തോട് നോ പറയണം: വിസ്മയയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു
കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃപീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട വിസ്മയയുടെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. വിസ്മയയുടെ കുടുംബാംഗങ്ങളുമായി ഗവർൺ കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ എല്ലാ പെൺകുട്ടികളും എന്റെയും മക്കളാണ്. സ്ത്രീധനം പോലെയുള്ള മോശം പ്രവണതകളെ തടയാൻ ശക്തമായ നിയമങ്ങളുണ്ട്. സ്ത്രീധന നിരോധനത്തിൽ ജനങ്ങളും അവബോധിതരാകണം. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷൻമാരുമായി വിവാഹ ബന്ധം വേണ്ടെന്ന് വെക്കാൻ പെൺകുട്ടികൾ തയ്യാറാകണം
കേരളത്തിലെ സ്ത്രീകൾ ആത്മവിശ്വാസമുള്ളവരാണ്. പല മേഖലകളിലും കേരളം മുന്നിലാണ്. പക്ഷേ സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകളും നിലനിൽക്കുന്നുണ്ട്. എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളിൽ പിന്നിലാണെന്നും ഗവർണർ പറഞ്ഞു