ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം; പോലീസ് ഓഫീസറെയും ഭാര്യയെയും വെടിവെച്ചു കൊന്നു
ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. പോലീസ് ഓഫീസറെയും ഭാര്യയെയും ഭീകരർ വെടിവെച്ചു കൊന്നു. സ്‌പെഷ്യൽ പോലീസ് ഓഫീസറായ ഫയാസ് അഹമ്മദ്, ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഫയാസിന്റെ മകൾക്ക് ആക്രമണത്തിൽ പരുക്കേറ്റു
ഇന്നലെ രാത്രി അവന്തിപോരയിലെ ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ കുടുംബത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫയാസും ഭാര്യയും മരിച്ചു. മകളെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
ഭീകരരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും ഗ്രാമീണരുമായി സുരക്ഷാ സേനക്ക് ബന്ധമുണ്ടാക്കുന്നതിനുമായാണ് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ കാശ്മീരിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫയാസിന് നേർക്ക് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇന്നലെ ജമ്മു വിമാനത്താവളത്തിൽ നടന്ന ഇരട്ട സ്‌ഫോടനത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് അടുത്ത ഭീകരാക്രമണം.