കാലൂചക് സൈനിക താവളത്തിന് മുകളിൽ സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ; ജമ്മുവിൽ ജാഗ്രതാ നിർദേശം
ജമ്മു കാലൂചക് സൈനിക കേന്ദ്രത്തിന് മുകളിൽ ഞായറാഴ്ച രാത്രി രണ്ട് തവണ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെ ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ വഴിയുള്ള സ്‌ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക താവളത്തിന് മുകളിൽ സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്.
ഡ്രോണുകൾക്ക് നേരെ സൈനികർ 25 റൗണ്ട് വെടിയുതിർത്തുവെങ്കിലും ഇത് ഇരുളിലേക്ക് മറയുകയായിരുന്നു. ഇതിന് പിന്നാലെ ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.