ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു
ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്.
ഇന്നു രാവിലെ ഇരുംബലിയൂരിൽ പഴയ റെയ്ൽവേ ഗേറ്റ് സമീപത്തെ ട്രാക്കിലാണ് അപകടം. ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിയ്ക്കവെ ചെന്നൈ – ഗുരുവായൂർ എക്‌സ്പ്രസ് . ഇടിയ്ക്കുകയായിരുന്നു. താംബരം എംസിസി കോളജ് വിദ്യാർഥിനിയാണ്.
ഹെഡ്‌ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടന്നതാണ് അപകടത്തിനു കാരണമായതെന്ന് പൊലിസ് അറിയിച്ചു. നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയശേഷം മൃതദേഹം ഏറ്റുവാങ്ങും.