മലപ്പുറം താനൂരിൽ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. തലക്കടത്തൂർ സ്വദേശി അസീസ്(42), മകൾ അജ്വ മർവ(10) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെ മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. അസീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അജ്വ മർവ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്.