തൃശ്ശൂരിൽ ട്രാക്ക് പരിശോധനക്കിടെ റെയിൽവേ ജീവനക്കാരൻ ട്രെയിനിടിച്ച് മരിച്ചു
തൃശ്ശൂർ റെയിൽവേ സ്‌റ്റേഷൻ പരിസരച്ച് ട്രാക്ക് പരിശോധനക്കിടെ ട്രാക്ക് മാൻ ട്രെയിൻ ഇടിച്ച് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ട്രാക്കിലൂടെ പട്രോളിംഗ് നടത്തുന്നിനിടെ രാജധാന എക്‌സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറുകയും ഇതിലെ വന്ന എൻജിൻ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.
നെടുപുഴ അർബത്ത് കോളനി സ്വദേശി ഹർഷകുമാർ(40)ആണ് മരിച്ചത്. ഒല്ലൂർ സ്വദേശി വിനീഷിനാണ് പരുക്കേറ്റത്. ഇയാളെ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് കനത്ത മഴയുണ്ടായിരുന്നതിനാലാണ് പിന്നിലൂടെ എൻജിൻ വരുന്ന ശബ്ദം ഇവർ ശ്രദ്ധിക്കാതെ പോയത്.