വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ
കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻ തട്ടി മോഡൽ പോളി വിദ്യാർഥിനി മരിച്ച നിലയിൽ. പയ്യോളി ബീച്ചിൽ കറുവക്കണ്ടി പവിത്രൻ്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്. ഇന്നു രാവിലെ 8 മണിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിടിച്ചാണ് അപകടം.
പയ്യോളി ക്രിസ്ത്യൻ പള്ളി റോഡിന് സമീപം റെയിൽപാളത്തിലാണ് അപകടം നടന്നത്. അപകടത്തിൽ, തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയിരുന്നു. സമീപത്ത് നിന്നും ലഭിച്ച ഫോൺ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. വടകര മോഡൽ പോളി വിദ്യാർഥിനിയാണ്. ദീപക് സഹോദരനാണ്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി