റിപബ്ലിക് ദിന പരേഡിനായി എത്തിയ കൂടുതൽ സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഡൽഹിയിൽ റിപബ്ലിക് ദിന പരേഡിനായി എത്തിയ കൂടുതൽ സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ച. ഇതിനോടകം 150 സൈനികർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പലർക്കും ലക്ഷണങ്ങളുമുണ്ടായിരുന്നില്ല
കൊവിഡ് ബാധിച്ചവരിൽ മലയാളി സൈനികരുമുണ്ട്. തലസ്ഥാനത്തെ വിവിധ ആശുപത്രികളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരെ കൂടാതെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേർക്കും രോഗം ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
റിപബ്ലിക് ദിന പരേഡ്, ബീറ്റിംഗ് റിട്രീറ്റ് എന്നിവക്ക് പങ്കെടുക്കേണ്ട സംഘത്തിലാണ് കൊവിഡ് വ്യാപിക്കുന്നത്. വിവിധ വിഭാഗങ്ങളിലുള്ള സൈനികർ ഒന്നര മാസമായി പരിശീലനവുമായി ബന്ധപ്പെട്ട് ഡൽഹിയിലുണ്ട്.