Saturday, October 19, 2024
National

ബ്രിട്ടനില്‍ നിന്ന് എത്തിയ 22 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി എത്തിയ 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നോ ബ്രിട്ടന്‍ വഴിയോ ഡല്‍ഹിയിലെത്തിയ 11 പേര്‍ക്കും അമൃത്സറിലെത്തിയ എട്ട് പേര്‍ക്കും കൊല്‍ക്കത്തയിലെത്തിയ രണ്ട് പേര്‍ക്കും ചെന്നൈയിലെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് എവിടെയും കൊവിഡിന്റെ പുതിയ വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് സ്ഥിരീകരിച്ചവരുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പുനെ വൈറോളജി ഇന്‍സ്റ്റിയൂട്ട് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം അധികം വൈകാതെ ലഭിച്ചേക്കും. കൂടുതല്‍ വ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണില്‍ പടര്‍ന്നുപിടിക്കുന്നതിനിടയില്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി തിരിച്ചെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക പരത്തുകയാണ്. ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതിന് മുമ്പ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ എല്ലാവരേയും ആടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഫലം വരുന്നതുവരെ വിമാനത്താവളത്തില്‍ തന്നെ തുടരാനും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published.