രാജ്യത്ത് 73.70 ലക്ഷം കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 63,371 പേർക്ക് കൊവിഡ്
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 73,70,469 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,371 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8,04,528 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 64,53,780 പേർ ഇതിനോടകം രോഗമുക്തി നേടി
895 പേർ കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,12,161 ആയി. മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നത്.
മഹാരാഷ്ട്രയിൽ 10,226 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 336 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രയിൽ 4028 പേർക്കും ബംഗാളിൽ 3720 പേർക്കും ഡൽഹിയിൽ 3483 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.