തമിഴ്‌നാട്ടിൽ ഇന്ന് 5175 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 112 പേർ മരിച്ചു
തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 5175 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 112 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്താകെ ഇതിനോടകം 2,73,460 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 54,184പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 4,461 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,14,815പേരാണ് രോഗമുക്തരായി.
ഡൽഹിയിൽ ഇന്ന് 1076 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11 മരണവും റിപ്പോർട്ട് ചെയ്തു. 1.40 ലക്ഷം പേർക്കാണ് ഡൽഹിയിൽ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഇതിൽ ഒരു ലക്ഷത്തോളം പേർ രോഗമുക്തി നേടിയിട്ടുണ്ട്. 40,44 പേർക്ക് ജീവൻ നഷ്ടപ്പെട്ടു