റോഡ് ഉപരോധിച്ച് പ്രതിഷേധം; ബിജെപി എംപിക്ക് ഒന്നര വര്‍ഷം തടവ് ശിക്ഷ
റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയ കേസില്‍ ബിജെപി എംപിക്ക് ഒന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഗോരഖ്പൂരില്‍ നിന്നുള്ള ബിജെപി നേതാവ് കമലേഷ് പസ്വാനാണ് തടവ് ശിക്ഷ.
2008ല്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയും അമ്മാവന്‍ ശിവ്പാല്‍ യാദവിന്റെയും അറസ്റ്റിനെതിരെ നടത്തിയ പ്രതിഷേധത്തിനിടയിലാണ് ബിജെപി എംപി റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയത്.
സംഭവം നടക്കുമ്പോള്‍ കമലേഷ് പസ്വാന്‍ സമാജ്‌വാദി പാര്‍ട്ടിയിലായിരുന്നു. ഗോരഖ്പൂരിലെ ബന്‍സ്ഗാവില്‍ നിന്നുള്ള ബിജെപി എംപിയാണ് പാസ്വാന്‍.