പീഡന പരാതികളിൽ നിന്ന് പിന്നോട്ടു പോകരുത്; സംരക്ഷിക്കാൻ സർക്കാരുണ്ട്: സ്ത്രീകളോട് സ്റ്റാലിൻ
ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാകുന്നവർ പരാതിയുമായി മുന്നോട്ടുപോകണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും ലഭിക്കുന്ന പീഡന പരാതികളിൽ നടപടിയെടുക്കാൻ വൈകരുതെന്ന് സ്റ്റാലിൻ നിർദേശം നൽകി. മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല, ഒരു പിതാവ് എന്ന നിലയിലും നിങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷക്ക് സർക്കാർ പ്രാധാന്യം നൽകുന്നുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പതിനാറ് കോടതികൾക്ക് പുറമെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യാനായി നാല് കോടതികൾ കൂടി സ്ഥാപിക്കുമെന്നും എം കെ സ്റ്റാലിൻ അറിയിച്ചു.
ലൈംഗികാതിക്രമണങ്ങൾക്ക് ഇരയാകുന്നവർ ജീവനൊടുക്കരുത്, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോരാടണം. സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു.