നിലപാട് സിംഹം: ഈശോ എന്ന ചിത്രത്തെ എതിർത്തിട്ടില്ലെന്ന് പി സി ജോർജ്
നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോ’ സിനിമ കാണാൻ താൻ കാത്തിരിക്കുകയാണെന്ന് പിസി ജോർജ് വ്യക്തമാക്കി. ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും ‘നോട്ട് ഫ്രം ബൈബിൾ’ എന്നെഴുതിയതാണ് പ്രശ്നനെന്നും പിസി ജോർജ് പറഞ്ഞു. സിനിമ ക്രിസ്തുമസിന് തന്നെ റിലീസ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്നലെയാണ് ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റ് ലഭിച്ചത്. നേരത്തെ സിനിമക്ക് ഈശോ എന്ന പേരിട്ടതിനെതിരെ ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ് ചിത്രത്തിന്റെ പേരെന്ന് വിദ്വേഷ പ്രചരണവുമായി ഒരു വിഭാഗമാളുകൾ രംഗത്തെത്തിയിരുന്നു. ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പിസി ജോർജ് നേരത്തെ പറഞ്ഞിരുന്നു.