തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ജൂൺ 7 വരെ നീട്ടി; ജൂൺ മാസത്തിൽ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ
തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ജൂൺ 7 വരെ നീട്ടി. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. നിലവിലുള്ള നിയന്ത്രണം ജൂൺ 7 വരെ തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യ വസ്തുക്കളുടെ വിതരണം നിലവിലുള്ളതുപോലെ തുടരും.
അവശ്യവസ്തുക്കൾ ഫോണിലൂടെ ഓർഡർ ചെയ്തുവാങ്ങാം. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ഏഴ് വരെയാണ് വിതരണസമയം. ജനങ്ങൾ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാൻ ജൂൺ മാസത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 13 ഉത്പന്നങ്ങളാകും കിറ്റിലുണ്ടാകുക.