Thursday, April 10, 2025
National

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കായി ഇനി പോസ്റ്റ് ഓഫിസുകൾ വഴി അപേക്ഷിക്കാം

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കായി ഇനി പോസ്റ്റ് ഓഫിസുകൾ വഴിയും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കായി നിരവധി അപേക്ഷകൾ വന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

കൊച്ചിയിലെ റീജിയണൽ പാസ്‌പോര്ട്ട് ഓഫീസിന്റെ അധികാരപരിധിയിൽ വരുന്ന ചെങ്ങന്നൂർ, കട്ടപ്പന, പാലക്കാട് എന്നിവിടങ്ങളിലെ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് 2022 സെപ്റ്റംബർ 28 ബുധനാഴ്ച മുതൽ പിസിസിക്ക് അപേക്ഷിക്കാം. ഈ നടപടി കൊച്ചിയിലെ ആർപിഒയ്ക്ക് കീഴിൽ, പിസിസി അപ്പോയിന്റ്മെന്റ് സ്ലോട്ടുകളുടെ ലഭ്യത നേരത്തെ ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *