Sunday, January 5, 2025
Gulf

വെള്ളപ്പൊക്കത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് അപേക്ഷിക്കാം; ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

ഫുജൈറയിലും ഷാർജയിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് പകരം പാസ്പോർട്ടിന് അപേക്ഷിക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സൗകര്യമേർപ്പെടുത്തി. ഞായറാഴ്ചകളിൽ പ്രളയബാധിത പ്രദേശങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഈ ക്യാമ്പുകളിലൂടെയാണ് സൗജന്യമായി പാസ്പോർട്ടിന്റെ അപേക്ഷ സ്വീകരിക്കുന്നത്. (

പാസ്പോർട്ടിനായി ആഗസ്റ്റ് 28വരെ അപേക്ഷിക്കാം. പ്രവാസിസംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് കോൺസുലേറ്റ് ഇത്തരത്തിലൊരു ക്യാമ്പ് സംഘടിക്കുന്നത്. ഫുജൈറയിലും കൽബയിലും സംഘടിച്ച ക്യാമ്പുകളിലൂടെ 80 പേർ പാസ്പോർട്ടിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് പാസ്പോർട്ട്, അറ്റസ്റ്റേഷൻ ആൻഡ് എഡ്യൂക്കേഷൻ കോൺസുൽ രാംകുമാർ തങ്കരാജ് വ്യക്തമാക്കി. പൊലീസിൻറെ എഫ്.ഐ.ആറും (ഇംഗ്ലീഷ് ലീഗൽ ട്രാൻസ്ലേഷൻ) ഫോട്ടോയും പാസ്പോർട്ടിൻറെ പകർപ്പും ഉൾപ്പടെയാണ് സമർപ്പിക്കേണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *