പോലീസുകാരൻ പോക്സോ കേസിൽ റിമാൻഡിൽ, ബസിൽ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി
തൃശ്ശൂർ:സ്വകാര്യ ബസ്സിൽ പതിനേഴുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ.തൃശ്ശൂർ പുല്ലൂർ സ്വദേശി രതീഷ് ആണ് റിമാൻഡിൽ ആയത്.തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസ്സിലായിരുന്നു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായെന്നാണ് പരാതി.തൃശ്ശൂർ പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.