ആയുർവേദ ഷോപ്പിന് മറവിൽ പെൺവാണിഭം; ദമ്പതികൾ പിടിയിൽ
ബംഗളൂരു നഗരത്തിൽ ആയുർവേദ ഷോപ്പിന്റെ മറവിൽ പെൺവാണിഭം നടത്തിയ ദമ്പതികൾ പിടിയിൽ. സഞ്ജീവിനി നഗറിൽ നിന്നാണ് പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടിയത്. പ്രദേശവാസികളിൽ നിന്ന് ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
പ്രേമ, രാമു എന്നിവരാണ് അറസ്റ്റിലയാത്. പോലീസ് നടത്തിയ റെയ്ഡിൽ ഇവർ തടവിൽ പാർപ്പിച്ചിരുന്ന ഒരു യുവതിയെ രക്ഷപ്പെടുത്തി. ഇതേ സമയം ഇവിടെയുണ്ടായിരുന്ന ഇടപാടുകാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.