വിമാനത്താവളം വഴി ഒന്നേകാൽ കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ
കോയമ്പത്തൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണം കടത്തിയ ദമ്പതികൾ പിടിയിൽ. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ദുബൈയിൽ നിന്നെത്തിയ വിമാനത്തിലാണ് ദമ്പതികൾ സ്വർണം കടത്തിയത്.
ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധിക്കാൻ തീരുമാനിച്ചത്. അടിവസ്ത്രങ്ങളോട് തുന്നിച്ചേർത്ത നിലയിൽ പാക്കറ്റുകൾ കണ്ടെത്തുകയും ഇവയ്ക്കുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയുമായിരുന്നു. 2.61 കിലോ സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്.