തീപിടിത്തം: പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറി
സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഉചിതമായ പരിഗണന വേണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്.
തീപിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചു വരുത്തണമെന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. എന്നാൽ ഗവർണർ ഇത് തള്ളി. പരാതി മുഖ്യമന്ത്രിയുടെ തന്നെ പരിഗണനക്ക് വിടാനാണ് ഗവർണർ താത്പര്യപ്പെട്ടത്.
തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരിശോധന തുടരുകയാണ്. മുഴുവൻ ഫയലുകളും പരിശോധിക്കുന്നുണ്ട്. നഷ്ടപ്പെട്ട ഫയലുകൾ ഏതൊക്കെയെന്ന് കണ്ടെത്തും. പരിശോധനാ നടപടികളുടെ വീഡിയോയും ചിത്രീകരിക്കുന്നുണ്ട്.