കന്യാകുമാരിയിൽ ആരാധനാലയത്തിന്റെ മറവിൽ പെൺവാണിഭം; മലയാളികൾ അടക്കം ഏഴ് പേർ പിടിയിൽ
കന്യാകുമാരിയിലെ എസ് ടി മാങ്കോടിൽ ആരാധനാലയത്തിന്റെ പേരിൽ വീട് വാടകക്ക് എടുത്ത് അനാശാസ്യം നടത്തിയ ഏഴ് പേർ പിടിയിൽ. മലയാളികൾ അടക്കമുള്ളവരാണ് പിടിയിലായത്. എസ് ടി മാങ്കോട് സ്വദേശി ലാൽഷൈൻ സിംഗ്, കളിയിക്കാവിള സ്വദേശി ഷൈൻ, മേക്കോട് സ്വദേശി ഷിബിൻ, ഞാറവിള സ്വദേശി റാണി, സുഗന്ധി, തിരുവനന്തപുരം സ്വദേശികളായ രണ്ട് പെൺകുട്ടികൾ എന്നിവരാണ് പിടിയിലായത്.
ലാൽഷൈനാണ് ആരാധനാലയത്തിനെന്ന പേരിൽ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ നിരന്തരം വാഹനങ്ങൾ എത്തുന്നതും പെൺകുട്ടികളെ കൊണ്ടുവരുന്നതും കണ്ടതോടെ നാട്ടുകാർ സംശയമുണ്ടാകുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പിടിയിലായ പെൺകുട്ടികളിൽ 19കാരിയെ നിർബന്ധിച്ചാണ് പെൺവാണിഭ കേന്ദ്രത്തിൽ എത്തിച്ചതെന്നും പോലീസ് പറയുന്നു.