ഇന്ത്യയുടെ അഭിമാന റോക്കറ്റായ പിഎസ്എൽവി സി 54 ന്റെ വിക്ഷേപണം ഇന്ന്
ഇന്ത്യയുടെ അഭിമാന റോക്കറ്റായ പിഎസ്എൽവി സി 54 ന്റെ വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് 11.56 നാണ് വിക്ഷേപണം.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 6 ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളാണ് സി 54 ഭ്രമണപഥങ്ങളിൽ എത്തിയ്ക്കുക. രണ്ട് ഭ്രമണപഥങ്ങളിലായാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക.