Friday, January 3, 2025
Top News

ചരിത്രമെഴുതി ഐഎസ്ആർഒ; 36 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ചു

ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമെന്ന്‌ ഐഎസ്ആർഒ. സന്തോഷം അറിയിച്ച് ചെയർമാൻ സോമനാഥ്‌. വിക്ഷേപിച്ചത് 36 ഉപഗ്രഹങ്ങൾ ഒന്നിച്ച്. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ് ഇൻറർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിൻറെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയർന്നു.

രണ്ട് ഘട്ടങ്ങളിലായി 16 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിച്ചത്. ബാക്കിയുള്ള 20 ഉപഗ്രഹങ്ങൾ വേർപെടുന്നത് മണിക്കൂറുകൾ നീണ്ട പ്രവർത്തനമാണെന്നും, വിവരങ്ങൾ ലഭ്യമാകാൻ ഇനിയും സമയമെടുക്കുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചത്. എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ 36 വിക്ഷേപിച്ചത് 36 ഉപഗ്രഹങ്ങൾ ഒന്നിച്ചായിരുന്നു.

ചരിത്രപരമായ നിമിഷത്തിൽ എല്ലാ ടീം അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു. കരാർ പ്രകാരമുള്ള അടുത്ത 36 ഉപഗ്രങ്ങളെ (LVM3 M3) കൂടി വിജയകരമായി ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മിഷനെ പിന്തുണച്ച പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുത്തത്. ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 ഇസ്രോ ആദ്യമായാണ് ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *