ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-01 വിക്ഷേപിച്ചു; ആദ്യഘട്ടം വിജയകരം
ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-01 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് വിക്ഷേപണം. വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായെന്ന് ഇസ്രോ വ്യക്തമാക്കി.
കനത്ത മഴയെ തുടർന്ന് അഞ്ച് മിനിട്ട് നേരം കണ്ട്ഡൗൺ നിർത്തിവച്ചിരുന്നു. ഇതിന് ശേഷമായിരുന്നു വിക്ഷേപണം. ഈ വർഷത്തെ ഇസ്രോയുടെ ആദ്യ ദൗത്യം കൂടിയായിരുന്നു പിഎസ്എൽവി- സി 49ന്റെ വിക്ഷേപണം
ഇഒഎസ് 01 അടക്കം പത്ത് ഉപഗ്രഹങ്ങളാണ് പി എസ് എൽ വി ഭ്രമണപഥത്തിൽ എത്തിക്കുന്നത്. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചിരുന്നു. കൃഷി, വനവത്കരണം, ദുരന്തനിവാരണം, എന്നീ മേഖലകൾക്ക് ഇഒഎസ്-01 പ്രയോജനപ്പെടുമെന്ന് ഐഎസ്ആർഒ അറിയിച്ചു.