അനിയന്ത്രിത ടോള്‍ പിരിവ് ഗൗരവതരം; സുപ്രിംകോടതി
അനിയന്ത്രിതമായി ടോള്‍ പിരിക്കുന്നത് ഗൗരവതരമായ വിഷയമെന്ന് സുപ്രിംകോടതി. മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പൊതുതാത്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. 471 കോടി മുടക്കിയ പദ്ധതിയില്‍ പിരിവ് 1461 കോടി കടന്നിട്ടും അവസാനിപ്പിക്കാത്തത് സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് കോടതിയിലെത്തിയത്.
മധ്യപ്രദേശ് സര്‍ക്കാരിനെതിരായ ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചില കേസുകളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധികള്‍ നിലനില്‍ക്കുന്നുണ്ട്. നിര്‍മാണ തുക കഴിഞ്ഞുള്ള ലാഭവും കൈപറ്റികഴിഞ്ഞതിനു ശേഷവും പിരിവ് തുടരരുത് എന്ന് വിധിയുണ്ട്. ഇവ പാലിക്കുന്നില്ലെനന്നും കോടതിയില്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി സ്വീകരിച്ച കോടതി മധ്യപ്രദേശ് സര്‍ക്കാരിനും നോട്ടീസ് അയച്ചു.