സി.ബി.ഐ ഡയറക്ടറെ നിയമിച്ചുള്ള ഉത്തരവായി; സുബോധ് കുമാര്‍ ജെയ്‌സ്വാളാണ് പുതിയ ഡയറക്ടർ
ന്യൂഡല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടറെ നിയമിച്ചുള്ള ഉത്തരവായി. സി.ഐ.എസ്.എഫ് മേധാവിയായ സുബോധ് കുമാര്‍ ജെയ്‌സ്വാളാണ് സി.ബി.ഐ ഡയറക്ടർ. രണ്ടു വര്‍ഷത്തെ കാലാവധിയിലാണ് നിയമനം. മഹാരാഷ്ട്ര കേഡറില്‍ നിന്നുള്ള 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സുബോധ് കുമാർ.
പുതിയ ഡയറക്ടറെ നിശ്ചയിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയുടെ യോഗം തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നിരുന്നു.