Friday, October 18, 2024
Kerala

അഡ്മിനിസ്‌ട്രേറ്ററുടെ വികല നയങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

 

ലക്ഷദ്വീപിലെ ബിജെപിക്കാരനായ അഡ്മിനിസ്‌ട്രേറ്ററുടെ വികലവും ജനവിരുദ്ധവുമായ നടപടികൾ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപിയിൽ കൂട്ടരാജി. ദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്കാണ് രാജിക്കത്ത് നൽകിയത്

എം മുത്തുക്കോയ, ബി ഷുക്കൂർ, പി പി മുഹമ്മദ്, എംഐ മൊഹമ്മദ്, പി പി ജംഹാർ, അൻവർ ഹുസൈൻ, എൻ അഫ്‌സൽ, എൻ റമീസ് തുടങ്ങിയ നേതാക്കളാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. അഡ്മിനിസ്‌ട്രേഷന്റെ തീരുമാനങ്ങൾ ദ്വീപിന്റെ സമാധാനത്തിന് ഹാനികരമായതിനാലാണ് രാജിയെന്ന് ഇവർ പറയുന്നു.

Leave a Reply

Your email address will not be published.