Wednesday, January 1, 2025
Kerala

കൊട്ടാരക്കരയിൽ വാഹനപകടത്തിൽ വയനാട്ടിലെ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മരിച്ചു. രണ്ട് കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പരിക്കേറ്റു.

കൽപ്പറ്റ: കൊട്ടാരക്കരയിൽ വാഹനപകടത്തിൽ വയനാട്ടിലെ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മരിച്ചു. രണ്ട് കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പരിക്കേറ്റു.

പനമരം ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ആർ.മണികണ്ഠ (53) നാണ് വാഹനാപകടത്തിൽ മരിച്ചത്. . ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കൊട്ടാരക്കരക്ക് സമീപം മണികണ്ഠൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം.

മൂന്ന് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സഹപ്രവർത്തകനായ വയനാട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുധീഷിൻ്റെ പിതാവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കൊട്ടാരക്കരയിലേക്ക് പോയതായിരുന്നു. സുധീഷിനെ കൂടാതെ മറ്റൊരു കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിബിക്കും പരിക്കേറ്റു.ഇവരുടെ പരിക്ക് ഗുരുതരമല്ല.

തവിഞ്ഞാൽ മക്കികൊല്ലി
അമൃത നിവാസിൽ രാമകൃഷ്ണൻ നായരുടെ (റിട്ടയർഡ് നേവൽ ഓഫീസർ ) മകനാണ്.

ഭാര്യ പ്രസന്ന (അധ്യാപിക, മുണ്ടേരി ജി.വി.എച്ച്.എസ്.എസ്)
മക്കൾ: ഡോ: സിദ്ധാർത്ഥ് ,അമൃത ( വിദ്യാർത്ഥി )
മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *