സിബിഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹ അന്തരിച്ചു
സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് രാവിലെ ഡൽഹിയിലായിരുന്നു അന്ത്യം. കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് മുതിർന്ന അധികൃതർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
1974 ബാച്ചിലെ ഇന്ത്യൻ പൊലീസ് സർവിസ് (ഐ.പി.എസ്) ഓഫീസറാണ് രഞ്ജിത് സിൻഹ. ഐടിബിപി ഡയറക്ടർ ജനറൽ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.