പുതിയ സിബിഐ ഡയറക്ടറെ 24ന് തീരുമാനിക്കും; ബെഹ്‌റയും പരിഗണിക്കുന്നവരുടെ പട്ടികയിൽ
പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാൻ മെയ് 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല സമിതി യോഗം ചേരും. ചീഫ് ജസ്റ്റിസ് എൻ വി രമണ, കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി എന്നിവർ യോഗത്തിൽ പങ്കെടുക്കും
കേരളാ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ളവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. സിബിഐ താത്കാലിക ഡയറക്ടർ പ്രവീൺ സിൻഹ, ബിഎസ്എഫ് മേധാവി രാകേഷ് അസ്താന, എൻ ഐ എ മേധാവി വൈ സി മോദി, സിഐഎസ്എഫ് മേധാവി സുബോധ് കാന്ത് ജയ്‌സ്വാൾ, തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റുള്ളവർ
1985 കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ബെഹ്‌റ. തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയും കൊച്ചി പോലീസ് കമ്മീഷണറായും പോലീസ് ആസ്ഥാനം ഐജി, എഡിജിപി നവീകരണം, വിജിലൻസ് ഡയറക്ടർ, എൻഐഎ, സിബിഐ എന്നിവിടങ്ങളിലും ബെഹ്‌റ സേവനമനുഷ്ടിച്ചിട്ടുണ്ട്.