6 മുതൽ 2 വയസ് വരെ പ്രായമുള്ള മൂന്ന് സഹോദരിമാർ കിണറ്റിൽ മരിച്ച നിലയിൽ; അമ്മയെ കാണാനില്ല
6 മുതൽ 2 വയസ് വരെ പ്രായമുള്ള മൂന്ന് സഹോദരിമാർ കിണറ്റിൽ മരിച്ച നിലയിൽ. മധ്യപ്രദേശിലെ ധർ ജില്ലയിലാണ് സംഭവം. ഇവരുടെ അമ്മയെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അമൃത (6), ജ്യോതി (4), പ്രീതി (2) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കിണറ്റിൽ മൃതദേഹങ്ങൾ കണ്ട സ്ഥലവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മാതാവും കിണറ്റിലുണ്ടായിരുന്നു എന്ന് സ്ഥലവാസികൾ പറഞ്ഞെങ്കിലും അവരുടെ മൃതദേഹം കണ്ടുകിട്ടിയിട്ടില്ല.
കുട്ടികളുടെ പിതാവായ ജീവൻ ബമ്നിയ (32) തൻ്റെ ബന്ധുക്കളുടെ വീട്ടിൽ പോയി തിരികെ എത്തിയപ്പോൾ മക്കളെയും മക്കളെയും കാണാനില്ലെന്ന് മനസിലാക്കുകയായിരുന്നു. പിന്നീട് ഇയാൾ സ്ഥലവാസികളെ ഒരുമിച്ചുകൂട്ടി തെരച്ചിൽ ആരംഭിച്ചു. തെരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.