തൃശ്ശൂരിൽ കോളജ് വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴുത്താണി സ്വദേശി ജ്യോതിപ്രകാശിന്റെയും രജിതയുടെയും മകളായ സാന്ത്വനയാണ്(19) മരിച്ചത്. കൊടുങ്ങല്ലൂർ കെകെടിഎം കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്സ
മീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു