ഉത്തർ പ്രദേശിൽ കാമുകൻ്റെ പിതാവിനൊപ്പം യുവതി ഒളിച്ചോടി
ഉത്തർ പ്രദേശിൽ കാമുകൻ്റെ പിതാവിനൊപ്പം യുവതി ഒളിച്ചോടി. കാൺപൂരിൽ 20 കാരിയായ യുവതിയാണ് കാമുകൻ അമിതിൻ്റെ പിതാവായ കമലേഷിനൊപ്പം ഒളിച്ചോടിയത്. ഒരു വർഷം മുൻപ് ഒളിച്ചോടിയെങ്കിലും ഇവരെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.
കാമുകനൊപ്പം ഇടക്കിടെ വീട്ടിൽ വരാറുണ്ടായിരുന്ന യുവതി കമലേഷിനെ പരിചയപ്പെടുകയും സംസാരിച്ച് ഇഷ്ടത്തിലാവുകയും ചെയ്തു. തുടർന്ന് 2022 മാർച്ചിൽ യുവതിയും കാമുകൻ്റെ അച്ഛനും കാൺപൂരിൽ നിന്ന് ഒളിച്ചോടി. മകളെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവതിയുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടു. ഒരു വർഷം നീണ്ട അന്വേഷണത്തിനു ശേഷം ചൊവ്വാഴ്ച, കമലേഷിനെയും യുവതിയെയും പൊലീസ് ഡൽഹിയിൽ നിന്ന് കണ്ടെത്തി. ഇരുവരും ഒരുമിച്ച് കഴിയുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.