കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 30 പേർ കിണറ്റിൽ വീണു; മൂന്ന് പേർ മരിച്ചു
മധ്യപ്രദേശിലെ വിദിഷയിൽ 30 പേർ കിണറ്റിൽ വീണു. കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കിണറ്റിൽ വീണ 20 പേരെ രക്ഷപ്പെടുത്തി. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്രവർത്തനം തുടരുകയാണ്
നിരവധി പേർ കിണറ്റിൽ കുടുങ്ങിക്കിടക്കുകയാണ്. കുട്ടിയെ രക്ഷപ്പെടുത്താനായി ആളുകൾ കൂട്ടത്തോടെ എത്തിയപ്പോൾ കിണറിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.